Latest Updates

കൊച്ചി: 'എനിക്കുള്ള 25,000 എപ്പോൾ കിട്ടും' എന്ന ക്യാപ്ഷനോടെ കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നസീമിന് പാരിതോഷികമായി മുളവുകാട് പഞ്ചായത്തിൽ നിന്ന് ₹2,500 ലഭിച്ചു. ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ വെമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുന്ന വിഡിയോ നസീം  മാർച്ച് 27ന് അദ്ദേഹം വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ സംഭവവിവരം സ്ഥിരീകരിച്ച പഞ്ചായത്ത്, വീട്ടുടമക്ക് ₹25,000 പിഴ ചുമത്തുകയും, അതിന്റെ പരമാവധി 10% ആയ ₹2,500 പാരിതോഷികമായി നസീമിന് നൽകുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പരാതി നൽകിയവര്‍ക്ക് പിഴ തുകയിലെ 25% വരെ പാരിതോഷികം ലഭിക്കുമെന്ന പദ്ധതിയിലൂടെയാണ് ഈ നടപടി. വാട്‌സാപ്പ്  നമ്പർ വഴി പരാതികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും പാരിതോഷിക പദ്ധതി കുറിച്ചും ഒരു അഭിമുഖത്തിൽ മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. അതാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ തനിക്ക് പ്രചോദനമായതെന്ന് നസീം വ്യക്തമാക്കി

Get Newsletter

Advertisement

PREVIOUS Choice